Connect with us

Kerala

കിഫ്ബിയില്‍ ഒരു വെട്ടിപ്പും തട്ടിപ്പും ഇല്ല; രേഖകള്‍ സി എ ജിക്ക് നല്‍കുമെന്നും മന്ത്രി ഐസക്

Published

|

Last Updated

തിരുവനന്തപുരം: കിഫ്ബിയില്‍ അഴിമതി ആരോപണം ഉന്നയിച്ച പതിപക്ഷത്തിന് ശക്തമായ മറുപടിയുമായി ധനമന്ത്രി തോമസ് ഐസക് രംഗത്ത്. കിഫ്ബിയുടെ ഓഡിറ്റ് റിപ്പോര്‍ട്ട് നിയമസഭയില്‍വെക്കും. സര്‍ക്കാര്‍ പണം നല്‍കുന്ന സ്ഥാപനത്തില്‍ സി എ ജിക്ക് ഓഡിറ്റ് ചെയ്യാന്‍ ഒരു തടസ്സവുമില്ല. അന്താരാഷ്ട്ര മാന ദണ്ഡപ്രകാരമുള്ള ഓഡിറ്റ് നടത്താനുളള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായും ഇത് സംബന്ധിച്ച് സി എ ജിക്ക് മറുപടി നല്‍കുമെന്നും ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിയും സ്വജന പക്ഷപാതവും ഒഴിവാക്കാനുള്ള കര്‍ശന വ്യവസ്ഥയോടെയാണ് കിഫ് ബി ഉണ്ടാക്കിയത്. കെ എസ് ഇ ബിയുടെ ട്രാന്‍സ്ഗ്രിഡ് പദ്ധതിക്കെതിരായ പ്രതിപക്ഷ ആരോപണം ബാലിശമാണ്. ചെന്നിത്തല മന്ത്രിയായിരുന്നപ്പോഴാണ് ഡല്‍ഹി ഷെഡ്യൂള്‍ റേറ്റ് തീരുമാനിച്ചത്. 2013 – 16 ല്‍ കെ എസ് ഇ ബി നല്‍കിയ ടെണ്ടറുകളില്‍ 50 ശതമാനം കൂടുതലായാണ് വിളിച്ചത്. ട്രാന്‍സ് ഗ്രിഡില്‍ 20 ശതമാനം കൂടുതല്‍ മാത്രമാണ് വിളിച്ചത്. അപ്പോള്‍ അഴിമതി ഉണ്ടെന്ന് പറയുന്നത് എന്ത് ബാലിശമാണ്.

യു ഡി എഫ് കാലത്ത് തകരുന്ന പാലങ്ങളും റോഡുകളും നിര്‍മിച്ചു. കിഫ് ബി യില്‍ ഒരു വെട്ടിപ്പും തട്ടിപ്പും നടക്കില്ല. 12 കിഫ് ബി പദ്ധതികള്‍ പരിശോധനക്ക് ശേഷം സ്റ്റോപ്പ് മെമ്മോ നല്‍കി.

കിഫ് ബി സ്വന്തമായി ഒരു ഓഡിറ്ററേയും വച്ചിട്ടുണ്ട്. : സ്റ്റാറ്റിയൂട്ടറി ഓഡിറ്റി ഗ് കിഫ് ബി നിയമത്തില്‍ പറയുന്നുണ്ട്. എല്ലാ കരാറുകളും സൈറ്റിലുണ്ട്. 50 ശതമാനം ടെണ്ടര്‍ അധികമായി നല്‍കിയിരുന്നവരാണ് ഇപ്പോള്‍ അന്വേഷണവുമായി ഇറങ്ങിയിരിക്കുന്നത്.
കിഫ് ബി യെ തകര്‍ക്കാനുള്ള ഗൂഡ നീക്കത്തിന്റെ കരുവായി ചെന്നിത്തല മാറിയിരിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ മണ്ഡലത്തില്‍ 450 കോടിയുടെ കി ഫ്ബി നിര്‍മ്മാണം നടക്കുന്നുണ്ടെന്നും ഐസക് കൂട്ടിച്ചേര്‍ത്തു.

Latest