ഗ്വാളിയോറില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു; പൈലറ്റുമാര്‍ രക്ഷപ്പെട്ടു

Posted on: September 25, 2019 12:29 pm | Last updated: September 25, 2019 at 12:29 pm

ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ നിരീക്ഷണ പറക്കലിനിടെ വ്യോമസേനയുടെ മിഗ് 21 വിമാനം തകര്‍ന്നുവീണു. ബുധനാഴ്ച രാവിലെയാണ് സംഭവം. നിത്യേനയുള്ള നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വിമാനമാണ് തകര്‍ന്നത്. ഗ്വാളിയോറിലെ വ്യോമസേന താവളത്തിന് സമീപമാണ് വിമാനം തകര്‍ന്ന് വീണത്.

ഗ്രൂപ്പ് ക്യാപ്റ്റനും സ്‌ക്വാഡ്രന്‍ ലീഡറും ഉള്‍പ്പെടെ രണ്ടുപേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇവര്‍ രണ്ട് പേരും കൃത്യസമയത്ത് സീറ്റ് ഉപേക്ഷിച്ചതുകൊണ്ട് രക്ഷപ്പെട്ടു.