Connect with us

National

ആശുപത്രിവിട്ട ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ താമസിപ്പിക്കാന്‍ നിര്‍ദേശം

Published

|

Last Updated

ന്യൂഡല്‍ഹി: വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഉന്നാവോ പെണ്‍കുട്ടിയെ ഡല്‍ഹിയില്‍ തന്നെ തമാസിപ്പിക്കാന്‍ കോടതി നിര്‍ദേശം. ചികിത്സ പൂര്‍ത്തിയാക്കിയ പെണ്‍കുട്ടിയെ സുരക്ഷാ ഭീഷണിയുള്ളതിനാല്‍ ഉത്തര്‍പ്രദേശിലേക്ക് മടക്കി അയക്കേണ്ടതിലെന്നും ഡല്‍ഹിയില്‍ തന്നെ താമസിക്കാന്‍ സൗകര്യമൊരുക്കണമെന്നും ഹൈക്കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി.

പെണ്‍കുട്ടിയെ ഡിസ്ചാര്‍ജ് ചെയ്യുന്ന വിവരം എയിംസ് അധികൃതര്‍ ഡല്‍ഹി കോടതിയെ നേരത്തേ അറിയിച്ചിരുന്നു. അതേതുടര്‍ന്ന് പെണ്‍കുട്ടിക്ക് ഡല്‍ഹിയില്‍ തന്നെ താമസിക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് ശര്‍മ നിര്‍ദേശം നല്‍കി. അതുവരെ എയിംസിലെ ട്രോമ കെയറിലുള്ള ഹോസ്റ്റലില്‍ തന്നെ ഇവര്‍ക്ക് താമസ സൗകര്യമൊരുക്കണമെന്നും കോടതി നിര്‍ദേശം നല്‍കി. ഒരാഴ്ച താമസിക്കാനാണ് നിര്‍ദേശം.
ണ്.

മുന്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെ പീഡന പരാതി ഉന്നയിച്ചതിനാണ് പെണ്‍കുട്ടിക്ക് നേരെ വധശ്രമമുണ്ടായതെന്നാണ് കുടുംബം പറയുന്നത്. കഴിഞ്ഞ ജൂലൈ 28ന് റായ്ബറേലിയില്‍ വെച്ചായിരുന്നു കൊലപാതക ശ്രമം. പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്കിടിച്ച് അപകടമുണ്ടാവുകയായിരുന്നു. അപകടത്തില്‍ പെണ്‍കുട്ടിയുടെ മാതാവ് അടക്കമുള്ള ബന്ധുക്കള്‍ മരണപ്പെട്ടു. ഗുരുതര പരുക്കേറ്റ പെണ്‍കുട്ടിയെ ലക്നൗവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നില ഗുരുതരമായതിനെ തുടര്‍ന്ന് സുപ്രീം കോടതി നിര്‍ദേശ പ്രകാരം എയിംസിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയച്ചതിനെ തുടര്‍ന്നാണ് പെണ്‍ കുട്ടിയെ ചൊവ്വാഴ്ച രാത്രി ഡിസ്ചാര്‍ജ് ചെയ്തത്.

 

Latest