വട്ടിയൂര്‍കാവില്‍ വി കെ പ്രശാന്തും മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും എല്‍ ഡി എഫ് സ്ഥാനാര്‍ഥികള്‍

Posted on: September 25, 2019 10:58 am | Last updated: September 25, 2019 at 8:17 pm
വി കെ പ്രശാന്ത്

തിരുവനന്തപുരം: വട്ടിയൂര്‍കാവ് ഉപതിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വി കെ പ്രശാന്ത് ഇടതുമുന്നണി സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്.

കോര്‍പ്പറേഷനില്‍ നിന്നും 3272 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത് . അഭിഭാഷകന്‍കൂടിയാണ്.

എസ് എഫ് ഐയിലൂടെയായിരുന്നു രംഗപ്രവേശം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു.

2015മുതല്‍ തിരുവനന്തപുരം നഗരസഭയുടെ മേയര്‍ പദം അലങ്കരിക്കുന്ന പ്രശാന്തിന്റെ നേതൃത്വ മികവാണ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണക്കപ്പെട്ടതെന്ന് പാര്‍ട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതും ഇക്കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക വ്യാപകമായി പ്രശംസയേറ്റുവാങ്ങിയതുമെല്ലാം പ്രശാന്തിന് ഗുണമായെന്നാണ് വിവരം.

മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പു എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. ഇത് സംബന്ധിച്ച് ചേര്‍ന്ന സി പി എം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ കുഞ്ഞമ്പുവിന്റെ പേര് മാത്രമാണ് അവതരിപ്പിച്ചത്. സി പി എം സംസ്ഥാന സമതി അംഗമായ കുഞ്ഞമ്പു 2006ല്‍ ഇവിടെനിന്നും ജയിച്ചു കയറിയിട്ടുണ്ട്. ചെര്‍ക്കുളം അബ്ദുള്ളയെയാണ് അന്ന് തോല്‍പിച്ചത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീട്