മോദിക്കും അമിത് ഷാക്കും ഡോവലിനും ജെയ്‌ഷെ ഭീഷണി; 30 നഗരങ്ങള്‍ ആക്രമിക്കാന്‍ പദ്ധതി

Posted on: September 25, 2019 10:20 am | Last updated: September 25, 2019 at 12:54 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത് ഷായേയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെയും വധിക്കാന്‍ പാക് ചാര സംഘടനയായ ഐ എസ് ഐയുടെ പിന്തുണയോടെ ജെയ്‌ഷെ ഭീകരര്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണം വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. കശ്മീര്‍, പഠാന്‍കോട്ട്, അമൃതസര്‍ തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 30 കേന്ദ്രങ്ങളില്‍ ഭീകരാക്രമണത്തിന് ലക്ഷ്യമിടുന്നതായും മുന്നറിയിപ്പുണ്ട്. ഇതുസംബന്ധിച്ച വിവരം കേന്ദ്രആഭ്യന്തമന്ത്രാലയത്തിന് കൈമാറി. ഈ മാസം 25നും 30നും ഇടയില്‍ ആക്രമണം നടത്തുമെന്നാണ് സൂചന. കശ്മീര്‍ പുന:സംഘടനക്കെതിരെ രാജ്യത്തിന് മറുപടി നല്‍കുന്നതിനാണ് ആക്രമണമെന്നാണ്‌ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍.

ജമ്മു കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിന് നേരെ ആക്രമണം നടത്താന്‍ 30 ചാവേറുകളെ ജയ്‌ഷെ മുഹമ്മദ് തയ്യാറാക്കിയതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു.