പ്രധാനമന്ത്രി ഗ്ലോബല്‍ ഗോള്‍ കീപ്പകര്‍ പുരസ്‌കാരം ഏറ്റ് വാങ്ങി

Posted on: September 25, 2019 9:56 am | Last updated: September 25, 2019 at 12:11 pm

ന്യൂയോര്‍ക്ക്: ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ഗ്ലോബല്‍ ഗോള്‍കീപ്പര്‍ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റ് വാങ്ങി. ന്യൂയോര്‍ക്കിലെ യു എന്‍ ജനറല്‍ അസംബ്ലിക്കിടെ നടന്ന ചടങ്ങില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സാണ് പുരസ്‌കാരം സമ്മാനിച്ചത്.

സ്വച്ഛ് ഭാരത് പദ്ധതി നടപ്പിലാക്കിയതിനാണ് പുരസ്‌കാരം. ഈ അംഗീകാരം കോടിക്കണക്കിനായ ഇന്ത്യാക്കാര്‍ക്ക് സമര്‍പ്പിക്കുന്നതായി പുരസ്‌കാരം ഏറ്റ് വാങ്ങിയ ശേഷം മോദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് 11 കോടിയിലധികം കക്കൂസുകള്‍ നിര്‍മിച്ചു. കക്കൂസുകള്‍ ഇല്ലാത്തതിനാല്‍ നിരവധി പെണ്‍കുട്ടികള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ഇതെല്ലാം മാറിയെന്നും മോദി പറഞ്ഞു.