ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉടന്‍: ഡൊണാള്‍ഡ് ട്രംപ്

Posted on: September 24, 2019 11:38 pm | Last updated: September 25, 2019 at 11:22 am

വാഷിംഗ്ടണ്‍: ഇന്ത്യ-അമേരിക്ക വ്യാപാര കരാറിന് ഉടന്‍ രൂപംകൊടുക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രധാന മന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ വ്യാപാര കരാര്‍ സഹായകമാകുമെന്ന് ട്രംപ് പറഞ്ഞു.

മൂന്നു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയത്. ന്യൂയോര്‍ക്കിലെ യു എന്‍ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ, ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോദിയോടൊപ്പം സംബന്ധിച്ചു. യു എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അമേരിക്കന്‍ സംഘത്തെ പ്രതിനിധീകരിച്ച് ചടങ്ങില്‍ പങ്കെടുത്തു.