സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങിയ കുട്ടി റോഡ് മുറിച്ച് കടക്കുന്നതിനിടെ അതേ ബസിടിച്ച് മരിച്ചു

Posted on: September 24, 2019 9:01 pm | Last updated: September 24, 2019 at 9:01 pm

കായംകുളം: സ്‌കൂള്‍ ബസില്‍ നിന്ന് ഇറങ്ങി റോഡ് മുറിച്ച് കടക്കുകയായിരുന്ന കുട്ടി അതേ ബസിടിച്ച് മരിച്ചു. കായംകുളം കൃഷ്ണപുരം യു പി സ്‌കൂള്‍ വിദ്യാര്‍ഥി റാം ഭാഗവത് (ഏഴ്) ആണ് മരിച്ചത്.

ഭാഗവത് മുന്‍വശത്തുകൂടി റോഡ് മുറിച്ചുകടക്കുന്നത് ശ്രദ്ധിക്കാതിരുന്ന ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തതാണ് അപകടത്തിനിടയാക്കിയത്.