കിഫ്ബി: സി എ ജി ഓഡിറ്റ് നടത്തട്ടെ, ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതം: ഐസക്

Posted on: September 24, 2019 5:15 pm | Last updated: September 24, 2019 at 9:40 pm

തിരുവനന്തപുരം: കിഫ്ബി വായ്പ ഉപയോഗിച്ചുള്ള കെ എസ് ഇ ബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയില്‍ സി എ ജി ഓഡിറ്റ് നടത്തണം എന്നാണ് തന്റെ അഭിപ്രായമെന്നും ഐസക് പറഞ്ഞു. സര്‍ക്കാര്‍ ഫണ്ട് നല്‍കുന്ന എല്ലായിടത്തും ഓഡിറ്റ് നടത്താന്‍ കഴിയും. സി എ ജി നിയമത്തില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്.
വസ്തുതകള്‍ കൃത്യമായി പഠിക്കാതെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പേടിക്കേണ്ടത് പഞ്ചവടിപ്പാലം പണിഞ്ഞവരാണ്. കിഫ്ബിയില്‍ ആവശ്യത്തിനുള്ള ജോലിക്കാര്‍ മാത്രമാണുള്ളത്. സംസ്ഥാനത്തിന് വലിയ നേട്ടമുണ്ടാക്കുന്നതാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതി. ഐസക് പറഞ്ഞു.

പദ്ധതിയില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നും വിഷയത്തില്‍ സി ബി ഐ അന്വേഷണം വേണമെന്നുമുള്ള ചെന്നിത്തല ആവശ്യമുന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.