ഫിഷറീസ് വകുപ്പിൽ കമ്മ്യൂണിറ്റി മോട്ടിവേറ്റർ

Posted on: September 24, 2019 8:22 am | Last updated: September 24, 2019 at 5:27 pm

ഫിഷറീസ് വകുപ്പിൽ ഒഴിവുള്ള 38 കമ്മ്യൂണിറ്റി മോട്ടിവേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മത്സ്യത്തൊഴിലാളികളുടെ ബിരുദയോഗ്യതയുള്ള മക്കൾക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്തംബർ 26ന് രാവിലെ പതിനൊന്ന് മണിക്ക് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ എത്തണമെന്ന് ഫിഷറീസ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2464076, 9496007026.