ഇഗ്നോയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, പ്രോഗ്രാമർ

Posted on: September 24, 2019 5:21 pm | Last updated: September 24, 2019 at 5:42 pm

ഇന്ദിരാഗാന്ധി നാഷനൽ ഓപൺ യൂനിവേഴ്‌സിറ്റിയിൽ (ഇഗ്നോ) വിവിധ തസ്തികകളിലായി 57 ഒഴിവ്. സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ (ഒന്ന്), പ്രോജക്ട് മാനേജർ (ഒന്ന്), സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ (രണ്ട്), സോഫ്റ്റ്‌വെയർ എൻജിനീയർ (നാല്), സീനിയർ വെബ് ഡിസൈനർ (ഒന്ന്), വെബ് ഡിസൈനർ (ഒന്ന്), പ്രോഗ്രാമർ (രണ്ട്), പ്രോജക്ട് അസോസിയേറ്റ് (ഒന്ന്), പ്രോജക്ട് അസോസിയേറ്റ്- ലൈബ്രറി സയൻസ് (പത്ത്), പ്രോജക്ട് അസിസ്റ്റന്റ്- അഡ്മിനിസ്‌ട്രേറ്റീവ് (മൂന്ന്), ട്രെയിനി- ലൈബ്രറി സയൻസ് (20), കമ്പ്യൂട്ടർ ഓപറേറ്റർ (11) എന്നിങ്ങനെയാണ് ഒഴിവുകൾ. ഇഗ്നോ ആസ്ഥാനമായ ന്യൂഡൽഹിയിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം.

വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് തിരഞ്ഞെടുപ്പ്. സെപ്തംബർ 30 മുതൽ ഒക്‌ടോബർ നാല് വരെയാണ് വിവിധ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. വിദ്യാഭ്യാസ യോഗ്യത, പ്രായം, ഇന്റർവ്യൂ തീയതി തുടങ്ങിയ വിശദ വിവരങ്ങൾക്ക് http://ignou.ac.in സന്ദർശിക്കുക.