ചണ്ഡീഗഢ് പിജിമറിൽ ക്ലാർക്ക്, പ്രിൻസിപ്പൽ

Posted on: September 24, 2019 5:15 pm | Last updated: September 24, 2019 at 5:16 pm

ചണ്ഡീഗഢിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ (പിജിമർ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രൂപ്പ് എ, ബി സി വിഭാഗങ്ങളിലായി 65 ഒഴിവുകളാണുള്ളത്. പ്രിൻസിപ്പൽ, പബ്ലിക് റിലേഷൻ ഓഫീസർ, ജൂനിയർ ടെക്‌നീഷ്യൻ (റേഡിയോതെറാപ്പി), പ്ലാസ്റ്റർ ടെക്‌നീഷ്യൻ ഗ്രേഡ് 2, എൽ ഡി ക്ലാർക്ക്, സെക്യൂരിറ്റി ഗാർഡ് എന്നീ തസ്തികകളിലാണ് നിയമനം.

എൽ ഡി ക്ലാർക്കിന് അപേക്ഷിക്കുന്നവർ അംഗീകൃത ബോർഡിൽ നിന്നോ സർവകലാശാലയിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. കമ്പ്യൂട്ടറിൽ മിനുട്ടിൽ 35 ഇംഗ്ലീഷ് വാക്ക്/ 30 ഹിന്ദി വാക്ക് ടൈപ്പ് ചെയ്യാൻ സാധിക്കണം. സെക്യൂരിറ്റി ഗാർഡിന് അപേക്ഷിക്കുന്നവർ പത്താം ക്ലാസ് പാസ്സായിരിക്കണം.

വിമുക്ത ഭടന്മാർ മിഡിൽ ക്ലാസ് പാസ്സായാൽ മതി. നിർദിഷ്ട ശാരീരിക യോഗ്യത ഉണ്ടായിരിക്കണം. ബി എസ് മെഡിക്കൽ ടെക്‌നോളജി (റേഡിയോളജി/ റേഡിയോതെറാപ്പി) ആണ് ജൂനിയർ ടെക്‌നീഷ്യന് അപേക്ഷിക്കാനുള്ള യോഗ്യത. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം, ചെലാൻ എന്നിവ വെബ്‌സൈറ്റിൽ ലഭിക്കും. അവസാന തീയതി ഒക്‌ടോബർ മൂന്ന്. വിശദ വിവരങ്ങൾക്ക് www.pgimer.edu.in സന്ദർശിക്കുക.