Connect with us

Career Notification

കേന്ദ്ര സർക്കാറിൽ സ്റ്റെനോഗ്രാഫർ; പ്ലസ് ടുക്കാർക്ക് അപേക്ഷിക്കാം

Published

|

Last Updated

സ്റ്റെനോഗ്രാഫർ ഗ്രേഡ് സി, ഡി തസ്തികയിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നു. കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് നിയമനം. ഒഴിവുകൾ വ്യക്തമാക്കിയിട്ടില്ല. പിന്നീട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഉദ്യോഗാർഥികൾ അംഗീകൃത സർവകലാശാലയിൽ നിന്നോ ബോർഡിൽ നിന്നോ പന്ത്രണ്ടാം ക്ലാസ് പാസ്സായിരിക്കണം. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലാണ് നിയമനം.

ഗ്രേഡ് സി തസ്തികയിലേക്ക് 18നും 30നും ഇടയിൽ പ്രായമുള്ളവർക്കും ഗ്രേഡ് ഡിയിൽ 18നും 27നും ഇടയിൽ പ്രായമുള്ളവർക്കും അപേക്ഷിക്കാം. 01.01.2020 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. എസ് സി, എസ് ടി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
നൂറ് രൂപയാണ് അപേക്ഷാ ഫീസ്. വനിതകൾ, എസ് സി, എസ് ടി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വിമുക്ത ഭടന്മാർ എന്നിവർ ഫീസ് അടയ്‌ക്കേണ്ടതില്ല. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്‌ടോബർ 18 വൈകീട്ട് അഞ്ച്. വിശദ വിവരങ്ങൾക്ക് https://ssc.nic.in സന്ദർശിക്കുക.