ഇ സി ഐ എല്ലിൽ ടെക്‌നിക്കൽ ഓഫീസർ

Posted on: September 24, 2019 5:04 pm | Last updated: September 24, 2019 at 5:05 pm

ഇലക്‌ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ സി ഐ എൽ) ജൂനിയർ ടെക്‌നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. ഇരുനൂറ് ഒഴിവുകളുണ്ട്. ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്/ ഇലക്ട്രിക്കൽ ഇലക്‌ട്രോണിക്‌സ് എൻജിനീയറിംഗ്/ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിംഗ്/ മെക്കാനിക്കൽ എൻജിനീയറിംഗ്/ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ്/ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ഒന്നാം ക്ലാസ് ബിരുദമാണ് അടിസ്ഥാന യോഗ്യത. പട്ടികജാതി, വർഗ വിഭാഗങ്ങൾക്ക് അമ്പത് ശതമാനം മാർക്ക് മതി.

ഉദ്യോഗാർഥികൾ 31.08.1989ന് ശേഷം ജനിച്ചവരായിരിക്കണം. ബി ഇ/ ബി ടെക് പരീക്ഷക്ക് ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കുക. ഹൈദരാബാദിൽ വെച്ചായിരിക്കും രേഖകൾ പരിശോധിക്കുക. വിശദ വിവരങ്ങൾക്ക് www.ecil.co.in സന്ദർശിക്കുക. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി സെപ്തംബർ 30.