സഊദിയിൽ ഡോക്ടർ, നഴ്‌സ്; അപേക്ഷ ക്ഷണിച്ചു

Posted on: September 24, 2019 4:56 pm | Last updated: September 24, 2019 at 5:06 pm

സഊദി അറേബ്യ ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രോവിൻസിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്‌സ്, സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ [email protected] എന്ന മെയിലിൽ അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 04712329440/41/42/43/45.

സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ബി എസ് സി, എം എസ് സി, പി എച്ച് ഡി യോഗ്യതയുള്ള നഴ്‌സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്‌മെന്റ്, മെഡിക്കൽ ആൻഡ് സർജിക്കൽ കെയർ ഡിപ്പാർട്ട്‌മെന്റ്, സർജറി ഡിപ്പാർട്ട്‌മെന്റ് (പൂരുഷൻ/വനിത) വിഭാഗങ്ങളിലാണ് ഒഴിവ്.
ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും. താത്പര്യമുള്ളവർ [email protected] ലേക്ക് വിശദമായ ബയോഡാറ്റ, വെളുത്ത പശ്ചാതലത്തിലുള്ള ഫുൾസൈസ് ഫോട്ടോ, ആധാർ, പാസ്‌പോർട്ട് പകർപ്പുകൾ ഒക്‌ടോബർ പത്തിനകം ലഭ്യമാക്കണമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 04712770577, 2770544 നമ്പറുകളിലും ലഭിക്കും.