ഉത്തരക്കടലാസ് തൂക്കി വിറ്റ സംഭവം: എസ് എഫ് ഐ മാർച്ച് നടത്തും

Posted on: September 24, 2019 3:55 pm | Last updated: September 24, 2019 at 3:55 pm

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർഥികൾ 2019ൽ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് ആക്രിക്കടയിൽ വിറ്റവർക്കെതിരെ നടപടി എടുക്കണമെന്നും മൂന്നാം സെമസ്റ്റർ സൈക്കോളജി പുനഃപരീക്ഷ അഞ്ചാം സെമസ്റ്റർ പരീക്ഷയോടൊപ്പം നടത്താനുള്ള യൂനിവേഴ്‌സിറ്റി തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് ഇന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലേക്ക് എസ് എഫ് ഐ മാർച്ച് നടത്തും.

സർവകലാശാലയുടെ അനുമതിയില്ലാതെ ഉത്തരക്കടലാസ് വിൽപ്പന നടത്താനോ കൈമാറാനോ അനുമതി ഇല്ലെന്നിരിക്കെ പ്രതിയായ അധ്യാപകനെതിരെ ശക്തമായ നടപടി വേണമെന്ന് എസ് എഫ് ഐ ആവശ്യപ്പെട്ടു.