ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ഉറപ്പ്്; പൊതുമേഖല ബേങ്കുകളുടെ പണിമുടക്ക് മാറ്റിവെച്ചു

Posted on: September 24, 2019 1:34 pm | Last updated: September 24, 2019 at 1:34 pm

തിരുവനന്തപുരം: പൊതുമേഖലാ ബേങ്കുകളുടെ ഓഫീസര്‍മാരുടെ സംഘടനകള്‍ സെപ്തംബര്‍ 26,27 തീയ്യതികളില്‍ പ്രഖ്യാപിച്ച പണിമുടക്ക് മാറ്റിവെച്ചു.

സംഘടനകളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് ധനകാര്യസെക്രട്ടറി നല്‍കിയ ഉറപ്പിനെത്തുടര്‍്‌നനാണ് സമരം മാറ്റിവെച്ചതെന്ന് യൂണിയനുകള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.പത്ത് പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിച്ച് നാലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്.