അഡ്വ. മനു റോയ് എറണാകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത

Posted on: September 24, 2019 12:43 pm | Last updated: September 25, 2019 at 3:00 pm

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ കെ എം റോയിയുടെ മകനും ലോയേര്‍സ് യൂണിയന്‍ അംഗവുമായ അഡ്വ. മനു റോയ് എറണാകുളത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകാന്‍ സാധ്യത. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള എറാണാകുളത്ത് ഈ വിഭാഗത്തില്‍ നിന്നുള്ള ഒരു പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് സി പി എം നടത്തുന്നത്. ഈ സാഹചര്യത്തിലാണ് മുന്‍ എസ് എഫ് ഐ പ്രവര്‍ത്തകനും ബാര്‍ അസോസിയേഷന്റെ മുന്‍ ഭാരവാഹിയും ലത്തീന്‍ സമുദായക്കാരനുമായ മനുവിന്റെ പേര് മുഖ്യപരിഗണനയിലെത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച കെ എം അനില്‍കുമാര്‍, മുന്‍ എം എല്‍ എ സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍, ട്രീസ മേരി ഫെര്‍ണാണ്ടസ് എന്നീ പേരുകളും സി പി എം പരിഗണനയിലുണ്ട്. എന്നാല്‍ മനു റോയിക്കാണ് മുഖ്യപരിഗണനയെന്നാണ് റിപ്പോര്‍ട്ട്. റോണ്‍ സെബാസ്റ്റ്യനെ കഴിഞ്ഞ തെതിരഞ്ഞെടുപ്പില്‍ തൃക്കാക്കര മണ്ഡലത്തിലേക്ക് പരിഗണിച്ചിരുന്നെങ്കിലും പിതാവായ സെബാസ്റ്റ്യന്‍ പോളിനായിരുന്നു സീറ്റ് ലഭിച്ചത്.