Connect with us

Kerala

ഭാഷാ വിവാദം അനാവശ്യം; വേണ്ടത് മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം: ഉപരാഷ്ട്രപതി

Published

|

Last Updated

മലപ്പുറം: നിലവിലെ ഭാഷാ വിവാദം തീര്‍ത്തും അനാവശ്യമാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്നു ഒരു ഭാഷയും തള്ളുകയോ കൊള്ളുകയോ ചെയ്യേണ്ടതില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പി എസ് വാര്യരുടെ 150ആം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.

കുഞ്ഞുങ്ങള്‍ എല്ലാ ഭാഷയും പഠിക്കണം. മാതൃഭാഷ കാഴ്ച പോലെയാണ്. മറ്റ് ഭാഷകള്‍ കണ്ണടയിലുള്ള കാഴ്ചയാണ്. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യമെന്നും കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഭാഷാ വൈവിധ്യത്തിലുള്ള ഏകതയാണ് ഇന്ത്യയുടെ സംസ്‌കാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര ആഭ്യന്ത്ര മന്ത്രി അമിത് ഷാ ഹിന്ദി ഭാഷാവാദം രാജ്യത്താകെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.