സോണിയക്ക് പിന്നാലെ കെ വി തോമസ് ഇന്ന് രാഹുലിനേയും കാണും

Posted on: September 24, 2019 11:52 am | Last updated: September 24, 2019 at 12:49 pm

കൊച്ചി: ഉപതിരഞ്ഞെടുപ്പില്‍ എറണാകുളം നിയമസഭാ സീറ്റ് ലക്ഷ്യമിട്ട് എ ഐ സി സി കേന്ദ്രീകരിച്ചുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി പ്രൊഫ. കെ വി തോമസ്. ഇന്നലെ കോണ്‍ഗ്രസിന്റെ താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയ തോമസ് ഇന്ന് രാഹുല്‍ ഗാന്ധിയേയും കാണും. സ്ഥാനാര്‍ഥിത്വമല്ല, രാഷ്ട്രീയ ചര്‍ച്ചകളാണ് നടന്നതെന്നായിരുന്നു സോണിയയോടുള്ള കൂടിക്കാഴ്ച സംബന്ധിച്ച് കെ വി തോമസ് പ്രതികരിച്ചത്.

കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമായും കെ വി തോമസ് കൂടിക്കാഴ്ച നടത്തിയേക്കും.

എന്നാല്‍ എറണാകുളത്ത് ഡി സി സി പ്രസിഡന്റ് ടി ജെ വിനോദിനെ മത്സരപ്പിക്കാനാണ് ഹൈബി ഈഡന്റെ നീ്ക്കം. ജില്ലയിലെ നിരവധി യുവനേതാക്കളും സീറ്റിനായി രംഗത്തുണ്ട്.