നെയ്യാറ്റിന്‍കരയില്‍ ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം

Posted on: September 24, 2019 11:01 am | Last updated: September 24, 2019 at 12:08 pm

തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആലുമൂടിന് സമീപം ബൈക്ക് വര്‍ക്ക്‌ഷോപ്പില്‍ തീപ്പിടിത്തം. തീ നിയന്ത്രണ വിധേയമായിട്ടില്ല. സമീപത്തെ കടകളിലേക്ക് തീ പടരാന്‍ സാധ്യതയള്ളതിനാല്‍ ഇവിടങ്ങളിലുള്ളവരെയെല്ലാം ഒഴുപ്പിച്ചു. രണ്ട് യൂണിറ്റ് അഗ്നിശമന വിഭാഗമെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇന്ന് രാവിലെ 10.30ഓടെയാണ് തീപ്പിടിത്തമുണ്ടായത്