ജയരാജയന്‍ ബി ജെ പിയിലേക്കെന്ന വ്യാജ പോസ്റ്റ്: എടവണ്ണയില്‍ യുവാവ് കസ്റ്റഡിയില്‍

Posted on: September 24, 2019 10:38 am | Last updated: September 24, 2019 at 11:53 am

കണ്ണൂര്‍: സി പി എം സംസ്ഥാന സമിതിയംഗം പി ജയരാജന്‍ ബി ജെ പിയിലേക്കെന്ന വ്യാജ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍. ഒരു ഫേസ്ബുക്ക് പേജിന്റെ അഡ്മിനായ എടവണ്ണ ഒതായ് ചാത്തല്ലൂര്‍ സ്വദേശി കെ നൗഷാദാണ് കസ്റ്റഡിയിലായത്. കണ്ണൂര്‍ പോലീസ് മലപ്പുറത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ശാരീരിക അവശതകളുള്ള നൗഷാദ് മുസ്ലിംലീഗ്, മുജാഹിദ് സംഘടനകളുടെ അനുഭാവിയാണ്. തന്റെ നിലപാട് എന്ന പേജ് വഴിയാണ് ജയരാജനെതിരെ ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്.

നേരത്തെ പി ജയരാജന്‍ ബി ജെ പിയില്‍ ചേരുന്നു എന്ന പ്രചരണത്തിന് പിന്നില്‍ മലപ്പുറത്ത് നിന്നുള്ള രണ്ട് ഫേസ്ബുക്ക് കൂട്ടായ്മകളാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.