പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി

Posted on: September 24, 2019 9:45 am | Last updated: September 24, 2019 at 11:53 am

ലാഹോര്‍: പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പരിശീലം നിയന്ത്രിക്കണമെന്ന അന്തരാഷ്ട്ര സമ്മര്‍ദം ശക്തായ സാഹചര്യത്തില്‍ ജെയ്‌ഷെ മുഹമ്മദ് പേര് മാറ്റി പ്രവര്‍ത്തനം തുടങ്ങി. മജിലിസ് വുറസ ഇ ശുഹുദാ ജമ്മു വ കശ്മീര്‍ എന്ന പേരിലാണ് പാക് തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഇനി അറിയപ്പെടുക. രഹസ്യാന്വേഷണ ഏജന്‍സിയാണ് പേരുമാറ്റം കണ്ടെത്തിയത്. പാകിസ്ഥാന്‍ കേന്ദ്രീകരിച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ സമ്മര്‍ദത്തിന്റെ ഫലമായാണ് പേര് മാറ്റം

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫിനാണ് ഇപ്പോള്‍ സംഘടനയുടെ മേല്‍നോട്ടം. മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഫ്രാന്‍സ്. മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ലോക രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. കാശ്മീരിലെ പുല്‍വാമയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന് പിന്നില്‍ ജെയ്‌ഷെ മുഹമ്മദ് ആണെന്ന് കണ്ടെത്തിയിരുന്നു.