ഫിഫ അവാർഡ് പ്രഖ്യാപിച്ചു; മെസി മികച്ച ഫുട്ബോളർ

Posted on: September 24, 2019 1:52 am | Last updated: September 24, 2019 at 11:18 am

മിലാൻ: അർജന്റീനയുടെയും ബാഴ്‌സലോണയുടെയും താരം ലയണൽ മെസി ഏറ്റവും മികച്ച ഫുട്‌ബോളർ. ഈ വർഷത്തെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരമാണ് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ മെസിക്ക് ലഭിച്ചത്. ഇന്നലെ ഇന്ത്യൻ സമയം രാത്രി 1.30 ടെ നടന്ന ചടങ്ങിലാണ് പ്രഖ്യാപനം.
ഇറ്റാലിയൻ നഗരമായ മിലാനിലെ ലാ സ്‌കാല ഓപ്പറ ഹൗസിലാണ് പുരസ്‌കാര ചടങ്ങ് നടന്നത്.
പോർചുഗൽ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ,നെതർലാൻഡ് താരം വിർജിൽ വാൻ ദിയെക് എന്നിവരായിരുന്നു അന്തിമ ലിസ്റ്റിലുണ്ടായിരുന്നത്.
ആറാം തവണയാണ് മെസി ഈ പുരസ്‌കാരം കരസ്ഥമാക്കുന്നത്. ബ്രസീലിന്റെ അലിസൺ െബക്കറാണ് മികച്ച ഗോൾ കീപ്പർ. ഡാനിയൽ സോറിക്കാണ് മികച്ച ഗോളിനുള്ള പുഷ്കാസ് പുരസ്കാരം.
ജിൽ ഏലിസ് മികച്ച വനിതാ ടീം പരിശീലകനായും ഫാൻ അവാർഡ് ജേതാവായി സിൽവിയ ക്രിക്കോക്കിനെയും തിരഞ്ഞടുത്തു.