അമൃത്‌സറില്‍ ആക്രിക്കച്ചവടക്കാരന്റെ വീട്ടില്‍ സ്‌ഫോടനം; രണ്ടുപേര്‍ മരിച്ചു, അഞ്ചുപേര്‍ക്ക് പരുക്ക്

Posted on: September 23, 2019 10:24 pm | Last updated: September 23, 2019 at 10:24 pm

അമൃത്‌സര്‍: അമൃത്‌സറിലെ പുത്‌ലിഗറില്‍ ആക്രിക്കച്ചവടക്കാരന്റെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടുപേര്‍ മരിച്ചു. പഞ്ചാബ് ഹോം ഗാര്‍ഡിലെ ഒരു ഹെഡ് കോണ്‍സ്റ്റബിളും ഒരു കുട്ടിയും ഉള്‍പ്പടെ അഞ്ചുപേര്‍ക്ക് പരുക്കേറ്റു. ആക്രിസാധനങ്ങള്‍ വൃത്തിയാക്കുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് സ്‌ഫോടനത്തിനിരയായത്.

പോലീസ് സ്റ്റേഷന്‍ ലോക്കപ്പില്‍ നിന്ന് കൊണ്ടുവന്നതായിരുന്നു സാധനങ്ങളെന്നും സ്‌ഫോടകവസ്തുക്കളും ഇവയുടെ കൂട്ടത്തില്‍ പെട്ടിട്ടുണ്ടാകാ
മെന്നും അയല്‍വാസികള്‍ പറഞ്ഞു. അന്വേഷണം നടന്നുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.