ദുരിതാശ്വാസ നിധിയിലേക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയത് ₹ 2.81 കോടി

Posted on: September 23, 2019 7:29 pm | Last updated: September 23, 2019 at 7:29 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നല്‍കിയത് ₹ 2.81 കോടി. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് കോഴിക്കോട് ജില്ലയാണ്. 45,22,483 രൂപയാണ് കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികളുടെ സംഭാവന. മലപ്പുറം ജില്ല 44,73,513 രൂപയും കണ്ണൂരില്‍ നിന്ന് 34,64,486 രൂപയും ലഭ്യമായി സംഭാവന നല്‍കിയ വിദ്യാര്‍ര്‍ഥികള്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കുട്ടികളെയും പിന്തുണയേകിയ അദ്ധ്യാപകരേയും അനദ്ധ്യാപകരേയും രക്ഷിതാക്കളേയും മുഖ്യമന്ത്രി അനുമോദിച്ചു.

ദുരിതബാധിതര്‍ക്കൊപ്പം നില്‍ക്കാന്‍ തയ്യാറായ കുട്ടികള്‍ എല്ലാവര്‍ക്കും പ്രചോദനമാണെന്നും ഈ സഹായ മനസ്ഥിതി വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും കുട്ടികള്‍ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകളില്‍ സ്ഥാപിച്ച ബോക്‌സുകളിലൂടെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇത്രയും തുക ശേഖരിച്ചത്. ഇതിനു പുറമേ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ എന്‍ സി സി, എന്‍ എസ് എസ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ് തുടങ്ങിയ വിവിധ സ്‌കൂള്‍ ക്ലബ്ബുകള്‍ മുഖേനയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിയിരുന്നു. ഇത്തരത്തില്‍ കുട്ടികള്‍ ശേഖരിച്ച തുകയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള കണക്ക് ചുവടെ ചേര്‍ക്കുന്നു.