അസാമിൽ പശുക്കൾക്ക് ആംബുലൻസ്

Posted on: September 23, 2019 4:48 pm | Last updated: September 23, 2019 at 4:48 pm


ഗുവാഹത്തി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ആംബുലൻസ് സേവനം ലഭിക്കാതെ മൃതദേഹം ചുമലിലേറ്റി നടക്കുന്നതുൾപ്പെടെയുള്ള വാർത്തകൾ പുറത്തുവരുന്ന കാലത്ത് പശുക്കൾക്ക് ആംബുലൻസ് ഏർപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അസാം സർക്കാർ.
പരുക്കേൽക്കുകയോ ചത്തുപോകുകയോ ചെയ്ത പശു ഉൾപ്പെടെയുള്ള മൃഗങ്ങൾക്ക് വേണ്ടി ആംബുലൻസ് സേവനം ആരംഭിക്കാൻ പദ്ധതിയിടുകയാണെന്ന് സംസ്ഥാന കൃഷി- മൃഗസംരക്ഷണ മന്ത്രി അതുൽ ബോറ വ്യക്തമാക്കി. പരീക്ഷണമെന്ന് നിലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ ആറ് ആംബുലൻസുകളാണ് തുടക്കത്തിൽ ഉണ്ടാകുക.

ആംബുലൻസുകളിൽ വെറ്ററിനറി ഡോക്ടർമാരുടെ സേവനവും മറ്റ് അവശ്യ സംവിധാനങ്ങളും ഉണ്ടാകും. ഉൾനാടൻ ഗ്രാമങ്ങളിലാണ് ആംബുലൻസ് സേവനം ആദ്യ ഘട്ടത്തിൽ ലഭിക്കുക. പദ്ധതി വിജയിച്ചാൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും- മന്ത്രി വിശദീകരിച്ചു.