എസ് വൈ എസ് കണ്ണൂർ ജില്ലാ യുവജനറാലി ഫെബ്രുവരി ഒന്നിന്

Posted on: September 23, 2019 4:30 pm | Last updated: September 23, 2019 at 4:30 pm
എസ് വൈ എസ് യുവജന റാലി പ്രഖ്യാപനവും ടീം ഒലീവ് ലോഞ്ചിംഗും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

ചക്കരക്കൽ: യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് യുവജന റാലിയുടെ പ്രഖ്യാപനവും ടീം ഒലീവ് ലോഞ്ചിംഗും ചക്കരക്കല്ലിൽ നടന്നു. അടുത്ത വർഷം ഫെബ്രുവരി ഒന്നിന് കണ്ണൂരിലാണ് യുവജന റാലി നടക്കുക. ഗോകുലം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. രണ്ടായിരത്തോളം പരിശീലനം ലഭിച്ച സന്നദ്ധ സംഘത്തെയാണ് നാടിന് സമർപ്പിച്ചത്. ജില്ലാ പ്രസിഡന്റ് അബ്ദുല്ലക്കുട്ടി ബാഖവി മഖ്ദൂമി അധ്യക്ഷത വഹിച്ചു. ജില്ലാ യുവജന റാലിയുടെ പ്രഖ്യാപനം കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷൻ പട്ടുവം കെ പി അബൂബക്കർ മുസ്‌ലിയാർ നടത്തി. എസ് വൈ എസ് സംസ്ഥാന പ്രതിനിധി അബ്ദുൽ മജീദ് അരിയല്ലൂർ പ്രമേയ പ്രഭാഷണം നടത്തി.

ടീം ഒലീവ് ലോഞ്ചിംഗ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി കെ അബ്ദുർറശീദ് നരിക്കോട് പദ്ധതി അവതരണം നടത്തി. പ്രൊഫ. യു സി അബ്ദുൽ മജീദ്, ആർ പി ഹുസൈൻ മാസ്റ്റർ, എം കെ ഹാമിദ് മാസ്റ്റർ, കെ അബ്ദുർറശീദ് ദാരിമി, കമാലുദ്ദീൻ മുസ്‌ലിയാർ, ഫിർദൗസ് സഖാഫി കടവത്തൂർ, പി എ കെ മുഴപ്പാല പ്രസംഗിച്ചു.