ഉപരാഷ്ട്രപതിയുടെ സന്ദർശനം: സുരക്ഷാ വേലികൾ കെട്ടുന്നു

Posted on: September 23, 2019 4:27 pm | Last updated: September 23, 2019 at 4:27 pm
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച്
റോഡുകൾക്ക് സുരക്ഷാ കൈവരി കെട്ടുന്നു

തിരൂരങ്ങാടി: ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് റോഡ് നന്നാക്കലും സുരക്ഷാവേലികെട്ടലും തുടങ്ങി. നാളെ പി എസ് വാര്യരുടെ 150-ാം ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്നതിനായി കോട്ടക്കൽ ആര്യവൈദ്യശാലയിൽ എത്തുന്നതിന് മുന്നോടിയായിട്ടാണ് പ്രധാന അങ്ങാടികൾ കേന്ദ്രീകരിച്ച് സുരക്ഷയുടെ ഭാഗമായി സുരക്ഷാ വേലികൾ കെട്ടുന്നത്.
കൂടാതെ ദേശീയപാതയിൽ കുഴിയടക്കൽ പ്രവൃത്തികളും പൂർത്തീകരിച്ചു. ഇന്ന് രാവിലെ ആറ് മുതൽ 12 വരെ വിമാനത്താവളം കോട്ടപ്പുറം പള്ളിക്കൽ ബസാർ കാക്കഞ്ചേരി ദേശീയപാത ചങ്കുവെട്ടി റൂട്ടിൽ സുരക്ഷാ റിഹേഴ്‌സൽ നടക്കും. ഇന്നും നാളെയും രാവിലെ ആറിനും 12നും ഇടയിൽ ഈ റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകും.

ഉപരാഷട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഇന്നും നാളെയും കോഴിക്കോട് പാലക്കാട്, കോഴിക്കോട് വളാഞ്ചേരി റൂട്ടുകളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് 12 വരെയുള്ള സമയങ്ങളിൽ ചരക്ക് വാഹനങ്ങൾ നിരോധിച്ചതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. മറ്റ് വാഹനങ്ങൾക്ക് നഹയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്‌.