Connect with us

Kerala

ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോണ്‍ഗ്രസ് നേതാക്കളുടെ കുരുക്ക് മുറുകി

Published

|

Last Updated

കണ്ണൂര്‍: ചെറുപുഴയില്‍ കൈ ഞരമ്പ് മുറിച്ച് കരാറുകാരനായ ജോയി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പ്രേരണ കുറ്റം ചുമത്തി. ഇപ്പോള്‍ വഞ്ചനാകുറ്റത്തിന് റിമാന്‍ഡിലുള്ള മുന്‍ കെ പി സി സി നിര്‍വാഹക സമിതി അംഗം കെ കുഞ്ഞിക്കൃഷ്ണന്‍ നായര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ്, ടി വി അബ്ദുല്‍സലീം എന്നിവര്‍ക്കെതിരെയാണ് പ്രേരണ കേസ്.

ജോയിക്ക് കരാര്‍ തുക നല്‍കാന്‍ മനപ്പൂര്‍വ്വം വൈകിപ്പിച്ചെന്ന് അന്വേഷണ സംഘത്തിന് ബോധ്യമായിട്ടുണ്ട്. തുക ലഭിക്കാന്‍ വൈകാത്തതാണ് ജോയിയുടെ ആത്മഹത്യയിലെത്തിച്ചതെന്നാണ് കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലണ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയിരിക്കുന്നത്.

കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് നേതാക്കള്‍ക്കെതിരെ കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നേതാക്കളള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തത്.

 

ചെറുപുഴ സ്വദേശി ജോയിയെ ഈ മാസം ആദ്യമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജോയിയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിന്മേല്‍ അന്വേഷണം നടത്തവേയാണ് കെട്ടിടത്തിനു മുകളില്‍ മകിച്ച നിലയില്‍ കണ്ടെത്തിയത്.

 

Latest