രണ്ടില ചിഹ്നം ലഭിക്കാതിരുന്നത്‌ തിരിച്ചടിയാകും- സജി മഞ്ഞകടമ്പന്‍

Posted on: September 23, 2019 1:10 pm | Last updated: September 23, 2019 at 1:11 pm

പാലാ: ഉപതിരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ മുന്നണിക്ക് തിരിച്ചടിയാകുന്ന തരത്തിലുള്ള പ്രതികരണങ്ങളുമായി പി ജെ ജോസഫ് വിഭാഗത്തിലെ നേതാവായ സജി മഞ്ഞക്കടമ്പനും. യു ഡി എഫ് സ്ഥാനാര്‍ഥിക്ക് രണ്ടില ചിഹ്നം കിട്ടാത്തത് തിരിച്ചടിയാകുമെന്ന് സജി മഞ്ഞക്കടമ്പന്‍ പ്രതികരിച്ചു. രണ്ടില ചിഹ്നം എടുക്കാതിരിക്കാനുള്ള തന്ത്രങ്ങളാണ് ജോസ് വിഭാഗം കൈക്കൊണ്ടത്. പി ജെ ജോസഫിനെ ചെയര്‍മാനാക്കാതിരിക്കാന്‍ ജോസ് തന്ത്രങ്ങള്‍ മെനഞ്ഞുവെന്നും സജി മഞ്ഞക്കടമ്പന്‍ പറഞ്ഞു.

നേരത്തെ യു ഡി എഫ് സ്ഥാനാര്‍ഥി ജയിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായവുമായി കേരള കോണ്‍ഗ്രസ് നേതാവ് ജോയി എബ്രഹാം രംഗത്തെത്തിയിരുന്നു. കെ എം മാണി തന്ത്രശാലിയായിരുന്നു. എന്നാല്‍ ഇന്നുള്ളത് കുതന്ത്രശാലികളാണ്. മാണിയുടെ പിന്തുടര്‍ച്ചാവകാശം കുടുംബത്തിനല്ല, പാര്‍ട്ടക്കാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.