മരട് ഫഌറ്റ്: ഹരീഷ് സാല്‍വെ സംസ്ഥാന സര്‍ക്കാറിനായി ഇന്ന് കോടതിയിലേക്ക്

Posted on: September 23, 2019 10:05 am | Last updated: September 23, 2019 at 12:41 pm

കൊച്ചി: മരട് ഫഌറ്റ് സംരക്ഷിക്കക എന്ന ലക്ഷ്യവുമായി രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളായ ഹരീഷ് സാല്‍വയെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ഹാജരാകും. ചീഫ് സെക്രട്ടറിയുടെ ഹരജിയിലാണ് ഹരീഷ് സാല്‍വേ ഇന്ന് സുപ്രീംകോടതിയില്‍ ഹാജരാകുക. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയെ ഹാജരാക്കാനായിരുന്നു നേരത്തെ കേരളത്തിന്റെ ശ്രമം. സംസ്ഥാന സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും ഭരണഘടന വിദഗദനുമായ വെങ്കട്ട രമണിയും കോടതിയില്‍ ഹാജരാകും.

നേരത്തേ കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മേത്തയുടെ നിയമോപദേശം തേടിയിരുന്നു. ഫ്‌ളാറ്റ് ഉടമകള്‍ക്കു നഗരസഭ നോട്ടീസ് നല്‍കിയത് സോളിസിറ്റര്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ്. കോടതിവിധിയുമായി ബന്ധപ്പെട്ട സാധ്യതകള്‍ അദ്ദേഹം പരിശോധിക്കുമെന്നായിരുന്നു ഒരാഴ്ച മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട്.