മുംബൈ വിമാനത്താവളത്തില്‍ 71 ലക്ഷത്തിന്റെ വിദേശ കറന്‍സി പിടികൂടി

Posted on: September 22, 2019 5:54 pm | Last updated: September 22, 2019 at 10:20 pm

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 71 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. കഴിഞ്ഞ ദിവസം രാത്രി സി ഐ എസ് എഫ് നടത്തിയ പരിശോധനയിലാണ് യാത്രക്കാരനായ അതിവ് പരേഷ് മെഹ്ത എന്നയാളുടെ ഹാന്‍ഡ് ബാഗില്‍ നിന്ന് ഇത്രയും തുക പിടിച്ചെടുത്തത്. കാത്തായ് പസഫിക് ഫ്‌ളൈറ്റില്‍ ഹോങ്കോങിലേക്ക് പോകാനെത്തിയതായിരുന്നു ഇയാള്‍.

ചോദ്യം ചെയ്തപ്പോള്‍ കൃത്യമായ രേഖകളൊന്നും കാണിക്കാന്‍ മെഹ്തക്ക് കഴിഞ്ഞില്ല. കേസ് കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.