മര്‍ദനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു

Posted on: September 22, 2019 10:18 am | Last updated: September 22, 2019 at 10:18 am

എലത്തൂര്‍: മര്‍ദനത്തെത്തുടര്‍ന്ന് പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന എലത്തൂര്‍ എസ്.കെ. ബസാറിലെ നാലൊന്നുകണ്ടി രാജേഷ് (42) ആണ് മരിച്ചത്. ഈമാസം 15ന് റോഡരികില്‍ പെട്രോള്‍ ഒഴിച്ച് ഇയാള്‍ സ്വയം തീകൊളുത്തുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ നിലയിലാണ് രാജേഷിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു മരണം.

കക്ക വാരല്‍ തൊഴിലാളിയായിരുന്ന രാജേഷ് ഈയിടെ പുതിയ ഓട്ടോ വാങ്ങിയിരുന്നു. ഈ ഓട്ടോ സ്റ്റാന്‍ഡില്‍ ഓടിക്കാന്‍ സിഐടിയു യൂണിയന്‍ അനുവദിച്ചില്ല. തുടര്‍ന്ന് പലപ്പോഴായി രാജേഷിന് മര്‍ദനമേല്‍ക്കുകയും ചെയ്തു. ഇതില്‍ മനം നൊന്താണ് രാജേഷ് സ്വയം തീകൊളുത്തിയത്. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. രണ്ട് സി.പി.എം. പ്രവര്‍ത്തകരെ കഴിഞ്ഞദിവസം എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഭാര്യ: രജിഷ. അച്ഛന്‍: പരേതനായ അച്യുതന്‍. അമ്മ: ഗൗരി. സഹോദരങ്ങള്‍: വിനോദ് (ഫാറൂഖ്), വിജയന്‍, സബിത, പവിത, പരേതരായ വിന്‍സണ്‍, വിപിന്‍.