Connect with us

Ongoing News

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ ഷാഫി പറമ്പിലിന് നോട്ടീസ്

മൂന്ന് ദിവസത്തിനകം മറുപടി നല്‍കണം

Published

|

Last Updated

കോഴിക്കോട് | തിരഞ്ഞെടുപ്പ് മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയില്‍ വടകര മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന് നോട്ടീസ്. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് നോട്ടീസ് നല്‍കി.

വടകര ജുമാഅത്ത് പള്ളിയോട് ചേര്‍ന്ന വഖഫ് ഭൂമിയില്‍ ‘ഈദ് വിത്ത് ഷാഫി ‘ എന്ന പരിപാടിയില്‍ പങ്കെടുത്തതിനാണ് നോട്ടീസ്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയെ തുടര്‍ന്നാണ് നടപടി.
ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്നും ഷാഫി പറമ്പില്‍ പ്രഥമ ദൃഷ്ട്യാ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും നോട്ടിസില്‍ പറയുന്നു. മൂന്ന് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസിലുണ്ട്.

 

Latest