ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്: അമിത് പംഗലിന് വെള്ളി

Posted on: September 21, 2019 9:41 pm | Last updated: September 22, 2019 at 4:26 pm

എകതെറിന്‍ബര്‍ഗ്: ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ 52 കിലോഗ്രാം വിഭാഗത്തില്‍ ഫൈനലില്‍ പൊരുതി വീണ് ഇന്ത്യയുടെ അമിത് പംഗല്‍. ഇടിക്കൂട്ടില്‍ പുതുചരിത്രം കുറിച്ച ഉസ്ബക്കിസ്ഥാന്റെ ഒളിമ്പിക്‌സ് ചാമ്പ്യന്‍ ഷാകോബിദിന്‍ സോയ്‌റോവിനോടാണ് പംഗല്‍ പരാജയപ്പെട്ടത്. 5-0നായിരുന്നു സോയ്‌റോവിന്റെ വിജയം. സോയ്‌റോവിന്റെ പരിചയ സമ്പന്നതയാണ് അമിത് പംഗലിന് തിരിച്ചടിയായത്.

നേരത്തെ സെമിയില്‍ കസാഖ്സ്ഥാന്റെ സകേന്‍ ബിബോസിനോവിനെ ഇടിച്ചിട്ട് ലോക ബോക്‌സിംഗ്് ചാമ്പ്യന്‍ഷിപ് ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ബോക്‌സറെന്ന നേട്ടം പംഗല്‍ സ്വന്തമാക്കിയിരുന്നു.
ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ മെഡല്‍ നേട്ടം രണ്ടായി. 63 കിലോ വിഭാഗത്തില്‍ മനീഷ് കൗശിക്ക് വെങ്കലം നേടിയിരുന്നു.