മലപ്പുറം കാളികാവില്‍ ഒഴുക്കില്‍പെട്ട് മൂന്ന് മരണം

Posted on: September 21, 2019 8:14 pm | Last updated: September 22, 2019 at 10:30 am

മലപ്പുറം: കാളികാവ് ചോക്കാട് കല്ലാമൂല ചീങ്ങക്കല്ലില്‍ ഒഴുക്കില്‍പ്പെട്ട് മൂന്ന് പേര്‍ മരിച്ചു. രണ്ടു പേരെ രക്ഷപ്പെടുത്തി. വേങ്ങര പറമ്പില്‍പടി സ്വദേശി യൂസഫ് (25), ബന്ധു ജുബൈരിയ (31), ഏഴ് മാസം പ്രായമുള്ള
അബീഹ എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഒഴുക്കില്‍പ്പെട്ട യൂസഫിന്റെ ഭാര്യ ഷഹീദ, മകന്‍ അജ്മല്‍ എന്നിവരെ രക്ഷപ്പെടുത്തി.

വേങ്ങരയില്‍നിന്നുള്ള 15 അംഗ സംഘമാണ് ചീങ്ങക്കല്ല് സന്ദര്‍ശിക്കാനെത്തിയത്. അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടായതിനാല്‍ നദിയില്‍ ജലനിരപ്പുയരുകയും അഞ്ചുപേര്‍ ഒഴുക്കില്‍പ്പെടുകയുമായിരുന്നു.