വട്ടിയൂര്‍കാവില്‍ പോരാട്ടം എല്‍ ഡി എഫും യു ഡി എഫും തമ്മില്‍- കെ മുരളീധരന്‍

Posted on: September 21, 2019 5:39 pm | Last updated: September 21, 2019 at 5:39 pm

ദുബൈ: വട്ടിയൂര്‍ക്കാവില്‍ എല്‍ ഡി എഫും യു ഡി എഫും തമ്മിലാണ് പ്രധാന മത്സരമെന്ന് കെ മുരളീധരന്‍ എം പി. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അഞ്ച് മണ്ഡലങ്ങളിലും യു ഡി എഫ് വിജയം ഉറപ്പാണ്. വട്ടിയൂര്‍കാവില്‍ രണ്ടാം സ്ഥാനം ആരെന്ന് എല്‍ ഡി എഫിനും ബി ജെ പിക്കും തീരുമാനിക്കാമെന്നും മുരളീധരന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ വികസന മുരടിപ്പ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവും. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി തീരുമാനിക്കുന്ന സ്ഥാനാര്‍ഥിക്ക് വേണ്ടി സജീവമായി പ്രചരണത്തിനിറങ്ങുമെന്നും മുരളീധരന്‍ പറഞ്ഞു.

2011 മുതല്‍ വട്ടിയൂര്‍ക്കാവ് എം എല്‍ എയായിരുന്നു കെ മുരളീധരന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകുകയും മത്സരിച്ച് ജയിക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.