കണക്ഷനില്‍ വന്‍ വര്‍ധന; മൊബൈല്‍ നമ്പര്‍ ഇനി 11 അക്കമാകും

Posted on: September 21, 2019 3:01 pm | Last updated: September 23, 2019 at 4:18 pm

ന്യൂഡല്‍ഹി: ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) രാജ്യത്തെ മൊബൈല്‍ ഫോണുകളുടെ നമ്പറിംഗ് രീതി മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, മൊബൈല്‍ ഫോണ്‍ നമ്പറിലെ അക്കങ്ങള്‍ 10 ല്‍ നിന്ന് 11 ആയി ഉയര്‍ത്തും. ടെലിഫോണ്‍ കണക്ഷനുകളുടെ എണ്ണത്തിലെ വര്‍ധനയാണ് ഈ നീക്കത്തി കാരണം.

നിലവില്‍ 9,8,7 എന്നീ അക്കങ്ങളില്‍ തുടങ്ങുന്ന മൊബൈല്‍ നമ്പറിംഗ് രീതി അനുസരിച്ച് 210 കോടി നമ്പറുകള്‍ മാത്രമേ നല്‍കാനാകൂ. എന്നാല്‍ 2050 വരെയുള്ള കാലയളവില്‍ ചുരുങ്ങിയത് 260 കോടി നമ്പറുകളെങ്കിലും വേണ്ടിവരുമെന്നാണ് ട്രായ് കണക്കുകൂട്ടുന്നത്. മൊബൈല നമ്പര്‍ 11 അക്കമാകുന്നതോടൊപ്പം ലാന്‍ഡ്‌ലൈന്‍ നമ്പര്‍ 10 അക്കമാക്കുന്ന കാര്യവും ട്രായ് ആലോചിക്കുന്നുണ്ട്.

ഇതിന് മുമ്പ് രണ്ട് തവണ നമ്പറിംഗ് രീതി പരിഷ്‌കരിച്ചിട്ടുണ്ട്. 1993ലും 2003ലുമായിരുന്നു ഇത്. 2003ലെ പരിഷ്‌കാരം അനുസരിച്ച് 75 കോടി കണക്ഷനുകള്‍ക്ക് ആവശ്യമായ പദ്ധതിയാണ് ഒരുക്കിയിരുന്നത്. ഇതില്‍ 45 കോടി സെല്ലുലാര്‍ കണക്ഷനും 300 കോടി ലാന്‍ഡ്‌ലൈനുമായിരുന്നു.