പാലാ ഒരുങ്ങി; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Posted on: September 21, 2019 11:56 am | Last updated: September 21, 2019 at 3:02 pm

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരമത്തിനുള്ള സമയം ഇന്ന് അവസാനിക്കും. ശ്രീനാരായണ ഗുരു സമാധിയായത് പരിഗണിച്ച് കൊട്ടിക്കലാശം എല്ലാ മുന്നണികളും ഇന്നലത്തേക്ക് മാറ്റിയതിനാല്‍ ഇന്ന് പൊതുയോഗങ്ങളുണ്ടാകില്ല.

മുന്നണി നേതാക്കളും മന്ത്രിമാരും ഇന്ന് ചില കുടുംബ യോഗങ്ങളില്‍ സംബന്ധിക്കുന്നുണ്ട്. ഗൃഹസന്ദര്‍ശനം, വോട്ടര്‍മാര്‍ക്കുള്ള സ്ലിപ്പ് വിതരണം തുടങ്ങിയവയുമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും പ്രതിപക്ഷ-ദേശീയ നേതാക്കളും ഇന്നലെ കൊട്ടിക്കലാശത്തിന് ആവേശം പകരാന്‍ എത്തിയിരുന്നു.

തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം നാളെയാണ് നടക്കുക. ഇതു സംബന്ധിച്ച് ജില്ലാ കലക്ടര്‍ ഇന്ന് വിളിച്ചു ചേര്‍ക്കുന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഉദ്യോഗസ്ഥരും പങ്കെടുക്കും. സുരക്ഷാക്രമീകരണങ്ങളുടെയും വോട്ടെടുപ്പ് പ്രവര്‍ത്തനത്തിനുള്ള ഉദ്യോഗസ്ഥരുടെ ചുമതല സംബന്ധിച്ചും യോഗത്തില്‍ തീരുമാനമുണ്ടാകും.