ബഹ്‌റൈനിനെ തകർത്ത് ഇന്ത്യൻ കുതിപ്പ്

Posted on: September 21, 2019 6:25 am | Last updated: September 21, 2019 at 11:27 am
ഗോൾ നേടിയ ഇന്ത്യൻ താരങ്ങളുടെ ആഹ്ലാദം

ന്യൂഡൽഹി: അണ്ടർ 16 ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ബെഹ്‌റൈനിനെ ഇന്ത്യ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തു.

ശ്രീദാർത്ത് നോംഗ്്മികപം (4,38), ശുഭോ പോൾ (45,75) എന്നിവർ ഇരട്ട ഗോളുകൾ നേടി. പ്രീതം മീറ്റി (25) മൂന്നാം ഗോൾ നേടി. ആദ്യ മത്സരത്തിൽ ഇതേ സ്‌കോറിന് ഇന്ത്യ തുർക്ക്‌മെനിസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു.
അടുത്ത മത്സരത്തിൽ ഉസ്‌ബെകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളി.

രണ്ട് മത്സരങ്ങളിൽ രണ്ടും ജയിച്ച ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനുമാണ് പോയിന്റ് പട്ടികയിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത്.
ഉസ്‌ബൈക്കിസ്ഥാനെതിരെ സമനില ലഭിച്ചാൽ പോലും ഇന്ത്യക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരായി ഏഷ്യൻ കപ്പിന് യോഗ്യത നേടാൻ കഴിയും.