കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേട്; അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍

Posted on: September 20, 2019 11:12 pm | Last updated: September 21, 2019 at 1:57 pm

കണ്ണൂര്‍: ചെറുപുഴ കരുണാകരന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. കെപിസിസി മുന്‍നിര്‍വാഹകസമിതിയംഗം കുഞ്ഞിക്കൃഷ്ണന്‍ നായര്‍, കോണ്‍ഗ്രസ് നേതാക്കളായ സി ഡി സ്‌കറിയ, സെബാസ്റ്റ്യന്‍, റോഷി , ട്രഷറര്‍ അബ്ദുള്‍ സലിം എന്നിവരാണ് അറസ്റ്റിലായത്.

കെ കരുണാകരന്റെ പേരില്‍ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടര്‍മാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടര്‍മാരാണ് കേസുകൊടുത്തത്.
കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയത് ആസൂത്രിത തട്ടിപ്പെന്ന് തളിപ്പറമ്പ് ഡി വൈ എസ് പി പറഞ്ഞു. കെ കരുണാകരന്‍ ട്രസ്റ്റ് രണ്ടു സ്ഥലങ്ങളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ആദ്യത്തെ ട്രസ്റ്റിലുള്ളവരെ രണ്ടാമത്തെ ട്രസ്റ്റ് രൂപീകരിക്കുന്നത് അറിയിച്ചിരുന്നില്ല. അതേസമയം കരാറുകാരന്റെ മരണത്തില്‍ അറസ്റ്റ് ഇപ്പോഴില്ലെന്നും ഡിവൈഎസ്പി പറഞ്ഞു. ഈ പരാതി നല്‍കി രണ്ടു ദിവസത്തിനു ശേഷമാണ് കരാറുകാരന്‍ ജോസഫ് ആത്മഹത്യ ചെയ്തത്