Connect with us

Kerala

ജി എസ് ടി നിരക്കുകള്‍ കുറച്ചു; ഹോട്ടല്‍ മുറികളുടെ വാടക കുറയും

Published

|

Last Updated

ന്യൂഡല്‍ഹി: ടൂറിസം മേഖലയെ ലക്ഷ്യമിട്ടുള്ള നികുതി പരിഷ്‌കരണത്തില്‍ ഹോട്ടല്‍ ജി എസ് ടി നിരക്കുകള്‍ കുറച്ചു. ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. അതേ സമയം ആയിരം രൂപവരെ വാടകയുള്ള മുറികള്‍ക്ക് നികുതിയുണ്ടാകില്ലെന്ന് കൗണ്‍സില്‍ അറിയിച്ചു.

7500 രൂപ വരെയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചു. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. കാറ്ററിംഗ് സര്‍വ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ല. അതേസമയം വാഹന നികുതിയില്‍ മാറ്റമുണ്ടാകില്ല. നേരത്തെ വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാന്‍ കോര്‍പ്പറേറ്റ് നികുതിയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു.

Latest