Connect with us

Kerala

കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ജാതി വിവേചനം സിന്‍ഡിക്കേറ്റ് ഉപസമതി അന്വേഷിക്കും; അധ്യാപികയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടു

Published

|

Last Updated

മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ക്യാമ്പസിലെ വിദ്യാര്‍ഥികള്‍ ജാതി വിവേചനം നേരിട്ട സംഭവം അന്വേഷിക്കാന്‍ സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചു. ഡോ ഷംസാദ് ഹുസൈന്റെ നേതൃത്വത്തിലുള്ള ഉപസമിതി ജാതിവിവേചനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന എല്ലാ പരാതികളും അന്വേഷിക്കും.

ആരോപണ വിധേയയായ അധ്യാപികയെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്യാമ്പസിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വൈസ് ചാന്‍സലറുടെ ചേംബറിന് മുന്നില്‍ സമരം നടത്തി.
അധ്യാപികയെ നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയോ സസ്‌പെന്റ് ചെയ്യുകയോ ചെയ്യാതെ പ്രതിഷേധത്തില്‍ നിന്നും പിന്‍മാറില്ലെന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അറിയിച്ചു. ഒടുവില്‍ വിദ്യാര്‍ഥികളോട് ഗുരുതരമായ ജാതിവിവേചനം കാണിച്ചെന്ന ആരോപണം നേരിടുന്ന ബോട്ടണി വിഭാഗം അധ്യാപിക ഡോക്ടര്‍ ഷമീനയോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ വൈസ് ചാന്‍സലര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ എസ്എഫ്‌ഐയുടെ പ്രതിഷേധം അവസാനിച്ചു. സമാനമായ ആരോപണം നേരിടുന്ന മലയാളം വിഭാഗം തലവനോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Latest