പാലാ ഉപതിരഞ്ഞെടുപ്പ്: എം ജി പരീക്ഷകള്‍ മാറ്റി

Posted on: September 20, 2019 3:54 pm | Last updated: September 20, 2019 at 8:00 pm

കോട്ടയം: പാലാ നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ സെപ്തംബര്‍ 23ന് മഹാത്മാ ഗാന്ധി സര്‍വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്.
സെപ്തംബര്‍ 27ന് നടത്താനിരുന്ന എല്ലാ യു.ജി. (പ്രൈവറ്റ്/റഗുലര്‍ ബി.വോക് ഉള്‍പ്പെടെ), പി.ജി. (പ്രൈവറ്റ്/റഗുലര്‍) പരീക്ഷകള്‍ മാറ്റി. അന്നേ ദിവസത്തെ മറ്റു പരീക്ഷകള്‍ക്ക് മാറ്റമില്ല. പുതുക്കിയ തീയതി പിന്നീട്.