മരട്: കുടിയൊഴിപ്പിക്കല്‍ ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി

Posted on: September 20, 2019 3:23 pm | Last updated: September 20, 2019 at 7:57 pm

കൊച്ചി: മരടില്‍ തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. അതേസമയം, തങ്ങളെ കുടിയൊഴിപ്പിക്കുന്നത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി.

ഫ്‌ളാറ്റിലെ താമസക്കാരനായ എം കെ പോള്‍ സമര്‍പ്പിച്ചിരുന്ന ഹരജിയാണ് മാറ്റിയത്. താമസം ഒഴിയണമെന്ന് ആവശ്യപ്പെട്ടുള്ള നഗരസഭയുടെ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ഹരജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.