മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു

Posted on: September 20, 2019 12:14 pm | Last updated: September 20, 2019 at 2:41 pm

മുംബൈ: മുംബൈയിലെ ലോക്മാന്യ തിലക് റോഡില്‍ നാലു നില കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. ഇന്നു രാവിലെയാണ് സംഭവം. ഫോര്‍ട്ട് പോലീസ് കമ്മീഷണര്‍ ഓഫീസിനു മുമ്പിലെ അഹമ്മദ് കെട്ടിടമാണ് തകര്‍ന്നത്.

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി അഗ്നിശമന സേനാ സംഘത്തിന്റെ ഏഴ് വാഹനങ്ങളും ഒരു ആംബുലന്‍സും സ്ഥലത്തെത്തി. അവശിഷ്ടങ്ങള്‍ക്കിടിയില്‍ ആരെങ്കിലും കുടുങ്ങിയതായി റിപ്പോര്‍ട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.