നൗഷാദ് വധം: ഒരാള്‍ കൂടി കീഴടങ്ങി

Posted on: September 20, 2019 12:09 pm | Last updated: September 20, 2019 at 12:09 pm

തൃശൂര്‍: ചാവക്കാട് പുന്നയില്‍ കോണ്‍ഗ്രസ് നേതാവ് നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി കീഴടങ്ങി. എസ് ഡി പി ഐ പ്രവര്‍ത്തകനായ ചെറുതുരുത്തി സ്വദേശി അര്‍ഷാദ് ആണ് പോലീസില്‍ കീഴടങ്ങിയത്.

ജൂലൈ 31നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബൈക്കിലെത്തിയ സംഘം ചാവക്കാട്ട് വച്ച് നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ക്രൈം ബ്രാഞ്ച് ഐ ജി. ശ്രീജിത്തിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല.