ഇന്ത്യന്‍ കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്രം

Posted on: September 20, 2019 11:47 am | Last updated: September 20, 2019 at 5:07 pm

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുക ലക്ഷ്യമിട്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഉത്പാദന മേഖലയിലെ പുതിയ കമ്പനികള്‍ക്കും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സര്‍ ചാര്‍ജ് പിരിക്കില്ലെന്നും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഓഹരികള്‍ തിരികെ വാങ്ങാനുള്ള (ഷെയര്‍ ബൈബാക്ക്) പ്രഖ്യാപനം ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി നല്‍കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായാണ് ധനമന്ത്രി വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്തത്.