പാലാ: എക്‌സിറ്റ് പോള്‍, അഭിപ്രായ സര്‍വേ നിരോധിച്ചു

Posted on: September 20, 2019 10:39 am | Last updated: September 20, 2019 at 5:07 pm

പാലാ: പാലായില്‍ വോട്ടെടുപ്പ് നടക്കുന്ന 23ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറുവരെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് നിരോധിച്ചു. അച്ചടി, ഇലക്ട്രോണിക് ഉള്‍പ്പടെയുള്ള മാധ്യമങ്ങളിലോ മറ്റേതെങ്കിലും ഉപാധികളിലൂടെയോ ഫലം പ്രസിദ്ധപ്പെടുത്തരുതെന്നാണ് ഉത്തരവ്.

അഭിപ്രായ സര്‍വേ, തിരഞ്ഞെടുപ്പ് സര്‍വേ എന്നിവയടക്കമുള്ള കാര്യങ്ങള്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ 21ന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് നടക്കുന്ന 23ന് വൈകീട്ട് ആറുവരെ പ്രദര്‍ശിപ്പിക്കുന്നതിനും നിരോധനമുണ്ട്.